App Logo

No.1 PSC Learning App

1M+ Downloads
ഓപ്പറേഷൻ ബാർബറോസ നടന്ന വർഷം?

A1939

B1940

C1941

D1944

Answer:

C. 1941

Read Explanation:

ജർമ്മനിയുടെ സോവിയറ്റ് യൂണിയൻ ആക്രമണം -1941

  • ഹിറ്റ്ലർ സോവിയറ്റ് യൂണിയനുമായി  അനാക്രമണ  സന്ധി ഒപ്പു വച്ചിരുന്നുവെങ്കിലും ആ രാജ്യത്തെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുനീക്കാൻ അദ്ദേഹം ആഗ്രഹിച്ചു.
  • ഇതിന് ഹിറ്റ്ലറെ പ്രേരിപ്പിച്ച ലക്ഷ്യങ്ങൾ  ഇവയായിരുന്നു :
    • കമ്മ്യൂണിസത്തെ ചെറുക്കുക 
    • ആര്യൻ രക്തത്തിൽപെട്ട ജർമ്മൻകാരെ അവിടെ  പാർപ്പിക്കുക
    • യഹൂദന്മാരെ വകവരുത്തുക
    • സ്ലാവ് വംശജരെ അടിമകളാക്കുക
  • ഈ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ 1941 ജൂണിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചു 
  • സോവിയറ്റ് യൂണിയനെ  ആക്രമിക്കാൻ ജർമ്മനി  തയ്യാറാക്കിയ പദ്ധതിയുടെ രഹസ്യ നാമം : ഓപ്പറേഷൻ ബാർബറോസ 

Related Questions:

ഉത്തരകൊറിയയിലും ദക്ഷിണകൊറിയയിലും പ്രത്യേക സർക്കാരുകൾ രൂപം കൊണ്ട വർഷം ഏത് ?

രണ്ടാം ലോക യുദ്ധത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ,ശരിയായത് ഏതെല്ലാം?

  1. 1945 മെയ് 17 ന്,ഹിറ്റ്ലർ ആത്മഹത്യ ചെയ്തു
  2. ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമ്മൻ സായുധ സേന സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി
  3. ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന്  നാഗസാക്കിയിലും  അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.
    What happened to the Prussian Kingdom after World War II?

    രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളായി കണക്കാക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?

    1. വേഴ്സ്സായി ഉടമ്പടി
    2. 1929 ലെ സാമ്പത്തിക മാന്ദ്യം
    3. ലീഗ് ഓഫ് നേഷൻസിൻ്റെ പരാജയം
      രണ്ടാം ലോകമഹായുദ്ധസമയത്ത് അച്ചുതണ്ട് ശക്തികളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?